Tuesday 9 December 2014

ഉടൽ സമരം

                 

                           ഉടൽ സമരം 

                                    സമരം  ചെയ്ത്  നേടിയെടുത്ത  സ്വാതന്ത്ര്യം  ഹൈവേ ഓരത്തിരുന്ന്      പകൽ  മുഴുവൻ ഞങ്ങൾ ആസ്വദിച്ചു . സമരത്തിനായ് ഒന്നായവരായിരുന്നു  ഞങ്ങൾ.ആകാശം ആറി തുടങ്ങിയപ്പോൾ  അവളുടെ കാതിൽ ചുണ്ടൊട്ടിച്ച്  ഞാൻ ചോദിച്ചു :  "മുറിയെടുക്കട്ടെ ?".
ചെറു ചിരിയോടെ അവൾ  പറഞ്ഞു :
"എന്തിന് ? ഇതിലേ കടന്നു പോകും ആയിരം കാൽ വെപ്പുകൾക്കിടയിൽ ഉന്മാദികളായ് നമുക്ക് പുളയാം,നഗര താളത്തിലലിഞ്ഞ്  ഈ രാത്രിയിൽ  ഇവിടെ  മയങ്ങാം "

"ഛീ! മാനം കെട്ടവൾ "  

 അവളെന്നെ വലിച്ചു തറയോടിൽ കിടത്തി 

"നോക്ക് ചുറ്റിലും  ഉയർന്നു നിൽക്കുന്ന  കെട്ടിടങ്ങൾ  നീ കണ്ടില്ലേ ? അവ എന്റെ സ്വപ്നങ്ങളാണ് .കുറുകെ പായുന്ന   വൈദ്യുത കമ്പികൾ എന്റെ  വേദന  വഹിക്കുന്ന  ചാലകങ്ങളും .പിന്നെ നീ പറഞ്ഞ ആ കുഞ്ഞു തുണ്ട് മാനം അതങ്ങ് ഇടിഞ്ഞു വീണാലും ഇതിലൊക്കെ തങ്ങി നിന്നോളും . എന്നെ ഒന്ന് സ്പർശിക്ക പോലും ചെയ്യാതെ."
അവളെന്നെ വിവസ്ത്രനാക്കി ...പുതിയൊരു തുറന്ന സമരത്തിനായി അവളും തയ്യാറെടുത്തു..ഫ്ലാഷുകൾ  ഞങ്ങൾക്കായി തുരു തുരെ  മിന്നി .




8 comments:

  1. ഓരോ സമരമുറകളെ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ശരിയാണ് മാനം എന്ന് വിളിയ്ക്കുന്ന ആ സാധനം കാത്തു സൂക്ഷിയ്ക്കാനല്ലേ ഇത്രയൊക്കെ വേവലാതി. മാനം ഒന്നു പോയാലും മാനം ഇടിഞ്ഞു വീഴുകയൊന്നും ഇല്ലല്ലോ.മാനം മുട്ടെ ഉയർന്നു നിൽക്കുന്ന സ്വപ്നം കൈപ്പിടിയിൽ ഒതുങ്ങുമെങ്കിൽ മാനം ഒരു മിഥ്യ ആയി ഒഴുക്കി കളയുന്നതിൽ എന്താണ്?
    നല്ല കഥ

    ReplyDelete
  4. chilarde pettennulla prashasthi, mileage koodi ee samarathil undaaville ...enna oru chintha ...
    nanni Bipin chetta ..thankalude vilappetta samayathinum, abhiprayathinum..

    ReplyDelete
  5. കലികാലം അല്ലാതെന്തു പറയാനാ .... അവതരണം മനോഹരം ...

    ReplyDelete
  6. സ്വാന്തന്ത്ര്യമില്ലാത്ത ഉടലുകളുമായി മനുഷ്യര്‍ മാനം കാക്കുന്ന ആചാരം...

    ReplyDelete