Saturday 7 December 2013

ഈ സന്ധ്യയിൽ








 ഈ സന്ധ്യയിൽ   ഇതു  വഴി  ഏന്തി  വലിഞ്ഞു  പോയൊരു  കിഴവനെ 
ഞാൻ  വണ്ടിയിട്ച്ചു വീഴ്ത്തി...തിരിഞ്ഞു നോക്കാൻ മടുപ്പ്..


ഈ സന്ധ്യയിലീ ബസ്‌ സ്റ്റോപ്പിൽ,  ഇരു കണ്ണുകളിൽ ഞാൻ ഇതുവരെ കാണാ ഭാവം... കാമനകൾ ഞാനതിൽ കുത്തിയിറക്കി ....


ഈ  സന്ധ്യയിൽ ഈ വഴിയിൽ  കുമിള കുത്തിയ കഫം  ഒരല്പം മുമ്പ് നിറ  സഞ്ചിയുമായ്  കിതച്ചു നീങ്ങിയ നിന്റചന്റെ ....അറയ്ക്കേണ്ട  !


ഈ സന്ധ്യയിൽ ഈ  തൂണുകൾക്ക്  മറവിൽ നിന്നമ്മതൻ  നെഞ്ചിടിപ്പ് ,
ഭയമുരുണ്ട  കണ്ണുകൾ  നിന്നിളയവളുടെതും ... ദുഷിയ്ക്കേണ്ട !