Thursday 9 October 2014

ഇൻസൊമ്നിയ

                                                              ഇൻസൊമ്നിയ

                       ഞാൻ മുൻ കാമുകിക്ക് നൽകിയ പ്രണയവും  

ചുംബനങ്ങളും നിറഞ്ഞ പഴയ തലയിണ എന്റെ ഭാര്യയുടെ തലച്ചുവട്ടിൽ 

ഭദ്രമായിരുന്നു.അതിന്റെ നനുത്ത പഞ്ഞിക്കെട്ടിൽ തല വച്ച് അവൾ 

സ്വസ്ഥമായുറങ്ങി. മടുപ്പും കുറ്റബോധവും കാരണം കുറച്ച് ദിവസം മുമ്പ് 

ഞാനത് അവൾ കാണാതെ കത്തിച്ചു കളഞ്ഞു. അതിനു ശേഷം 

ഗുളികയില്ലാതെ ഞാനുറങ്ങി. പക്ഷെ ഇന്നലെ ഓഫീസ് 

വിട്ടു വരുമ്പോൾവാങ്ങാനായി തന്ന പച്ചക്കറിപ്പട്ടികയിൽ ഏറ്റവും 

ഒടുവിലായി അവൾ എഴുതി : മേലാടോനിൻ* - 10 എണ്ണം  

   
*മേലാടോനിൻ - ഉറക്ക ഗുളിക     

8 comments:

  1. nanni chechi..kanni prathikaranathinu..

    ReplyDelete
  2. അപ്പൊ അവള്‍ക്കും മടുത്തോ???rr

    ReplyDelete
    Replies
    1. അയാളിലെ പെട്ടെന്നുള്ള മാറ്റം അവളെ ശരിക്കും ഞെട്ടിച്ചിരിക്കാം ... മേലാടോനിൻ 10 എണ്ണം എന്നെഴുതി അതയാളെ അറിയിക്കുക വഴി ഒരു ചെറു പ്രതികാരത്തിന്റെ സുഖം അവൾക്ക് ലഭിച്ചിരിക്കാം ..

      Delete
  3. പുതിയൊരു തലയിണയ്ക്ക് സമയമായി.

    ReplyDelete
    Replies
    1. വാങ്ങണം..ഒരു യഥാർത്ഥ പരുക്കൻ തലയിണ :) ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ ചേട്ട

      Delete
  4. Ekkalatum manassashiyulla purushanmaarunddo.....?arinjatil santhosham........

    ReplyDelete
  5. ചക്കിക്കൊത്ത ചങ്കരന്‍ എന്നും കാണാം.

    ReplyDelete