Saturday 3 January 2015

പുതുവർഷത്തിൽ ഒരു പുന:പരിവർത്തനം

      മനുഷ്യ ജന്മത്തിനായി  വിത്തിട്ടവർ തന്നെ ആ മരവും നട്ടു.എനിക്കൊപ്പം വളർന്ന  ആ മരത്തോട് ആദ്യം  തോന്നിയ  വിശ്വാസം  പിന്നീട് അധികാരമായി .  ഇപ്പോൾ അതിന്റെ ചില്ലയിൽ തൂങ്ങി  ചുവട്ടിൽവരുന്നവരെ  തരം താഴ്ത്തി ഞാൻ പല്ലിളിക്കാൻ തുടങ്ങിയിരിക്കുന്നു.അതിന്റെ  പിന്നിലെ ഇരുട്ടിലൊളിച്ച്   ഇരകൾക്കു മേൽ  ചാടി വീഴാൻ പഠിച്ചിരിക്കുന്നു, ഇണകൾക്കായി കൂവാൻ തുടങ്ങിയിരിക്കുന്നു .ഞാനൊറ്റയ്ക്കല്ല എന്നെപ്പോലെ കോടികൾ , സ്വയം മരം മാറിയവരും  മാറ്റി പാർപ്പിക്കപ്പെട്ടവരുമുണ്ട് അതിൽ. ഞാൻ എന്റെ ശരീരം  പരിശോധിച്ചു . വിരലുകളിൽ നീണ്ട നഖങ്ങൾ ,ചുണ്ടിറങ്ങി ദംഷ്ട്രങ്ങൾ ,പിന്നിൽ പൊട്ടി മുളച്ച വാൽ  ,കാലിൽ മരത്തോടു ബന്ധിച്ച് ഒരു ചങ്ങല !!!

ഈ പുതുവർഷത്തിലെങ്കിലും ഒരു പുന:പരിവർത്തനം ഞാനാഗ്രഹിക്കുന്നു . മനുഷ്യ സംഘടനകൾ മാത്രം ബന്ധപ്പെടുക .


6 comments:

  1. Matabrantinu avasanamilla....... Koodunnatallate kurayella.....

    ReplyDelete
  2. മരത്തോട് നിൻറെ കാൽ ബന്ധിച്ച ചങ്ങലയുടെ താക്കോൽ ഇക്കാലമത്രയും നിൻറെ കയ്യിൽ തന്നെ ഉണ്ടായിരുന്നു എന്ന കാര്യം നീ അറിയാതെ പോയി.
    ശരിയാണ് നമുക്കൊന്നു മാറാം. ആ ചങ്ങലകൾ പൊട്ടിയ്ക്കാം.

    നന്നായി കാര്യം അവതരിപ്പിച്ചു.

    ReplyDelete
  3. എങ്ങനെ ബിപിൻ ചേട്ടനോട് നന്ദി പറയണമെന്നറിയില്ല എനിക്കായ് മാറ്റി വയ്ക്കുന്ന സമയത്തിന്..

    ReplyDelete
  4. ഒരു മാറ്റം എപ്പോഴും നല്ലതാണ് സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  5. മനുഷ്യര്‍ സ്വയം വിമര്‍ശനപരമായി കാര്യങ്ങള്‍ കാണാന്‍ ഇനിയും പഠിച്ചില്ലെങ്കില്‍ വലിയ കുഴപ്പം തന്നെ.
    നന്നായി.

    ReplyDelete
  6. മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍................
    ആശംസകള്‍

    ReplyDelete