കരിയിലപ്പാട്ട്
ഇന്നെൻ പകലുറക്കത്തിനു താരാട്ട് പാടാൻ
മണ്ണോടു നൊമ്പരമുരയ്ക്കും കരിയിലകളില്ല
അമ്മതൻ വേദന അന്നെൻ താരാട്ട്
അതിൽ നാമ്പിട്ടൊരെൻ വാക്കുകൾക്കോ
അഴിച്ചിട്ടുമഴിയാത്തതാമഴലിൻ കറുപ്പ്
കാലം കൂട്ടിയ ചിതയിലെരിഞ്ഞാലും
കനലിൻ മുകളിൽ തണലായുയരണമെന്നമ്മപ്പാട്ട്.
No comments:
Post a Comment